മുറിവ്
ഇന്നലെ പെയ്ത മഴയിൽ ചോർന്നൊലിച്ച് പോയതാണെന്റെ സ്വരം...
അതിൽ പിന്നെ മൂകനും ബധിരനുമായ രൂപക്കോലമായി ഞാൻ...
തിമിർത്തു പെയ്ത മഴയിൽ കയർത്തു കയറി മൂത്തോൻ...
അപ്പോഴും തല കുനിച്ചു വണങ്ങി നിന്നു പോയ് , ബഹുമാനമാകാം...
കലി പൂണ്ട് മൂത്തോൻ അകത്തും , ചളി പൂണ്ട് ഞാൻ പാടത്തും...
വീടും പാടവും തമ്മിലെ കാലടി അളക്കാൻ വാ തുറന്നു , ഒ--- ഒ...
സംസാരം എനിക്കന്യമായി , ജനതക്ക് ആനറാഞ്ചിപക്ഷിയെ അന്യമായ പോൽ...
പതിയെ തിരികെ ലഭിച്ച വാക്കുകളെ ഞാൻ തിരികെ വിട്ടു , സംസാരിക്കാതെ...
പിന്നീട് സംസാരിക്കാൻ തോന്നിയാൽ ഞാനൊരു കത്തിയെടുത് കേൾവിക്കാരനെ വ്രണപ്പെടുത്തും...
അതാകുമ്പോൾ പച്ചില കൊണ്ടുണക്കാമല്ലോ , അതാണല്ലോ ഹൃദയ മുറിവിനെക്കാൾ ഭേദം...
ശുഭം
Swafaan



❤️❤️
ReplyDelete🖤✨
ReplyDelete🥰
DeleteMasha allah അടിപൊളി ♥️💖💝🌹
ReplyDeleteThanks🥰
DeleteGood
ReplyDelete