മുറിവ്
ഇന്നലെ പെയ്ത മഴയിൽ ചോർന്നൊലിച്ച് പോയതാണെന്റെ സ്വരം... അതിൽ പിന്നെ മൂകനും ബധിരനുമായ രൂപക്കോലമായി ഞാൻ... തിമിർത്തു പെയ്ത മഴയിൽ കയർത്തു കയറി മൂത്തോൻ... അപ്പോഴും തല കുനിച്ചു വണങ്ങി നിന്നു പോയ് , ബഹുമാനമാകാം... കലി പൂണ്ട് മൂത്തോൻ അകത്തും , ചളി പൂണ്ട് ഞാൻ പാടത്തും... വീടും പാടവും തമ്മിലെ കാലടി അളക്കാൻ വാ തുറന്നു , ഒ--- ഒ... സംസാരം എനിക്കന്യമായി , ജനതക്ക് ആനറാഞ്ചിപക്ഷിയെ അന്യമായ പോൽ... പതിയെ തിരികെ ലഭിച്ച വാക്കുകളെ ഞാൻ തിരികെ വിട്ടു , സംസാരിക്കാതെ... പിന്നീട് സംസാരിക്കാൻ തോന്നിയാൽ ഞാനൊരു കത്തിയെടുത് കേൾവിക്കാരനെ വ്രണപ്പെടുത്തും... അതാകുമ്പോൾ പച്ചില കൊണ്ടുണക്കാമല്ലോ , അതാണല്ലോ ഹൃദയ മുറിവിനെക്കാൾ ഭേദം... ശുഭം Swafaan




