മുറിവ്

 





ഇന്നലെ പെയ്ത മഴയിൽ ചോർന്നൊലിച്ച് പോയതാണെന്റെ സ്വരം...


അതിൽ പിന്നെ മൂകനും ബധിരനുമായ രൂപക്കോലമായി ഞാൻ...


തിമിർത്തു പെയ്ത മഴയിൽ കയർത്തു കയറി മൂത്തോൻ...


അപ്പോഴും തല കുനിച്ചു വണങ്ങി നിന്നു പോയ് , ബഹുമാനമാകാം...


കലി പൂണ്ട് മൂത്തോൻ അകത്തും , ചളി പൂണ്ട് ഞാൻ പാടത്തും...


വീടും പാടവും തമ്മിലെ കാലടി അളക്കാൻ വാ തുറന്നു , ഒ--- ഒ...


സംസാരം എനിക്കന്യമായി , ജനതക്ക്  ആനറാഞ്ചിപക്ഷിയെ അന്യമായ പോൽ...


പതിയെ തിരികെ ലഭിച്ച വാക്കുകളെ ഞാൻ തിരികെ വിട്ടു , സംസാരിക്കാതെ...


പിന്നീട് സംസാരിക്കാൻ തോന്നിയാൽ ഞാനൊരു കത്തിയെടുത് കേൾവിക്കാരനെ വ്രണപ്പെടുത്തും...


അതാകുമ്പോൾ പച്ചില കൊണ്ടുണക്കാമല്ലോ , അതാണല്ലോ ഹൃദയ മുറിവിനെക്കാൾ ഭേദം...


ശുഭം

Swafaan

Comments

Post a Comment

Popular Posts