അനാഥൻ
അനാഥൻ
അങ്ങാടികൾ തോറും അലഞ്ഞു നടന്നു ഞാൻ ആത്മ മിത്രത്തെ തേടിക്കൊണ്ട്...
ഉദ്യോഗസ്‌ഥരെയോ പണക്കിഴിയുമായി നടക്കുന്ന ധനികരെയോ കണ്ടില്ല...
ചുണ്ടുകൾക്കിടയിൽ സ്നേഹം ഒളിപ്പിച്ച മാടപ്പ്രാവുകളുടെ ചിറകടിയിൽ കലി പൂണ്ട് വാരിയെറിഞ്ഞു കല്ലുകൾ...
സ്നേഹം കൊതിച്ചവർക്ക് എക്‌സ്പയരി ഡേറ്റ് കഴിഞ്ഞ വസ്തുവാണത്രേ ഞാൻ...
ജീവിത സഞ്ചാരത്തിനിടയിൽ ചവറ് പെറുക്കികൾ സഹായ ഹസ്തങ്ങൾ നീട്ടി...
ആദാമിന്റെ ആപ്പിൾ പതിഞ്ഞ ഫോണവരിലില്ലായെന്നതിനാൽ തന്നെഹീന ജന്തുക്കളാണവർ...
അകലങ്ങളിലേക്ക് തട്ടി നീക്കിയപ്പോഴെല്ലാം തിരികെ വന്നെങ്കിലും ഒടുക്കം അവർ അകലവുമായി പ്രണയത്തിലായി...
ഞെട്ടിയുണർന്ന നേരം ഒരിക്കലും നാഥനില്ലാത്ത
തരത്തിൽ അനാഥമായ ജീവിതം പാരമ്യത്തിൽ എത്തിയിരുന്നു...
_safanwrites_


Comments
Post a Comment