20സ് ലോ
വളർന്ന് വലുതായപ്പോൾ മാതൃത്വത്തിൽ ഒളിഞ്ഞിരുന്ന ചതി ഞാൻ മനസ്സിലാക്കി...
അമിതമായി ലഭിച്ച വിജ്ഞാനം കൊണ്ട് തല പുകഞ്ഞാലോചനയിൽ മുഴുകി , വേറെ പണിയൊന്നുമില്ലാലോ...
അമ്പിളി മാമനെ പിടിച്ചു തരാമെന്ന് പറഞ്ഞു വാരിത്തന്ന വറ്റുകളുടെ അളവിൽ അശാസ്ത്രീയത പതിഞ്ഞിരുന്നു...
വിശപ്പലട്ടാതിരിക്കുമ്പോ പോലും 'മോനെ വന്നൂണ് കഴിക്ക്' എന്ന വാക്കുകളിൽ വഞ്ചന മണക്കുന്നു...
സഞ്ചാരത്തിനിടെ കണ്ണിലുടക്കിയ തട്ടുകടയിൽ നിന്നും പഴം പൊരി കഴിക്കാനായി ഒന്നിറങ്ങി...
പൊരിക്കുന്ന ഏട്ടന്റെ കീറിയ ബനിയൻ കൊണ്ട് മാത്രം വേണ്ടാന്ന് വെച്ചു...
അയ്യേ ഈ ഞാനല്ലേ മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീയുടെ ഭക്ഷണം കഴിച്ചത്....
ഓർക്കുമ്പോൾ ഓക്കാനിക്കാൻ വരുന്നു , പഴയ ആ കരിപിടിച്ച അടുക്കളയും ചാണകം പതിച്ച നിലവും...
പട്ടിണിപ്പാവങ്ങളുടെ അടിയാധാരം വെച്ചെടുത്ത വർണ്ണക്കടലാസുകൾക്കിടയിൽ ഞാനും തിളങ്ങി...
അവസാനമായി, ഈയുള്ള കിളവിയെ കൂടെ കളഞ്ഞാൽ എല്ലാം പുത്തൻ...
പെറ്റുവെന്നൊരു കാരണം കൊണ്ട് മാത്രം അവരെ ഞാൻ പെരുവഴിയിലിറക്കിയില്ല...
തൊട്ടടുത്ത് കണ്ട നിറമുള്ള സദനത്തിൽ പാർക്കാനൊരിടം വാങ്ങിച്ചു കൊടുത്തു , പ്രത്യുപകാരമായിട്ട്...
എന്റെ പ്രവർത്തിയിൽ വല്ല തെറ്റുമുണ്ടോ , ഏയ് ഇല്ല അല്ലെ , ഞാൻ അവരെ സംരക്ഷിക്കുവല്ലേ...
_safanwrites_


Comments
Post a Comment