ശാന്തത

എങ്ങും  പതിവിലും കവിഞ്ഞ ശാന്തത....

വൈകുന്നേരങ്ങളിലെ യുവാക്കളുടെ കാൽപന്താരവങ്ങളില്ല.....

പീടികക്കോലായിലിരുന്നുള്ള  പരദൂഷണപ്പറച്ചിലുകൾ കേൾക്കാനില്ല.....

വെള്ളിയാഴ്ചകളിലെ സൗഹൃദ കാഴ്ചക്കായി കണ്ണും നാട്ടിരിക്കയാണ്  മാടപ്രാവുകൾ ....

ഞായറാഴ്ചകളിലെ പള്ളി മണി കേൾക്കാൻ പറവകൾ കാതോർക്കുകയാണ്....

ശ്മശാനമൊഴികെ  എങ്ങും ശാന്തമാണ് ....

അവിടം , ''എന്റെ വീട്ടുകാർക്കൊരാപ്പത്തും വരുത്തല്ലേ" എന്ന പ്രാർത്ഥന മാത്രം ....

_safanwrites_

Comments

Popular Posts