നന്ദി അച്ഛാ____📖🖤
――――――――――――――――
നന്ദി അച്ഛാ , ചെറുപ്പത്തിൽ ഞാനുതിർത്ത ഷോട്ടുകൾ മനഃപൂർവം ഗോൾ ആക്കിയതിന്...
നന്ദി അച്ഛാ , ഞാനൊന്ന് പിടഞ്ഞപ്പോൾ കണ്ണുകൾ പൂട്ടി പല്ല് കടിച്ചതിന്...
നന്ദി അച്ഛാ , ആവശ്യങ്ങളുടെ പുക ഉയരുന്നുവോ എന്ന് നോക്കി നിന്നതിന്...
ആ അച്ഛൻ ഇന്ന് കിടപ്പറയിലാണ് , ഏത് മുറിയിലേക്ക് മാറ്റിയാലും...
അച്ഛനായൊന്നും ചെയ്യാൻ എനിക് കഴിഞ്ഞില്ല , മാപ്പ്...
അച്ഛൻ വീടൊഴിയുമ്പോൾ ഞാൻ അട്ടഹസിച്ചു ചിരിക്കും , മനോ രോഗിയെ കണക്ക്...
മരണം വരെ ആ ചിരി എന്നിലൊരു നോവായി കിടക്കും...
ആ നോവിന്റെ മറവിൽ ഞാനെന്റെ അച്ഛനെ കാണും , ഭവ്യതയോടെ...
Safan



Good 👍
ReplyDelete