Refugee
അവരുടെ വള്ളങ്ങൾ ഇപ്പോഴും വെള്ളത്തിൽ ആടിയുലയുന്നുണ്ട്
ഇത് വെറും വാക്കുകൾ മാത്രമാണ്......
ഒരു പിതാവിന്റെ തന്ത്രങ്ങൾ.....
അവ നിന് റെ പിതാവിനെ കൊല്ലുന്നു.....
അവനിലുള്ള നിന്റെ വിശ്വാസത്തെയും.....
ഇന്ന് രാത്രി എന്റെ ചിന്ത മുഴുവൻ
കടല് എത്ര ആഴമുള്ളതാണ് ,
എത്ര വിശാലവും ഉദാസീനവുമാണ് , എന്ന് മാത്രമാണ്....
അതിൽ നിന്ന് നിന്നെ സംരക്ഷിക്കാൻ ഞാൻ എത്ര മാത്രം ബാലഹീനനാണ്.....
ഖാലിദ് ഹൊസ്സൈനിയുടെ ‘സീ പ്രെയർ’ എന്ന കവിതയിൽ നിന്നും അടർത്തിയെടുത്ത വരികളാണ് . അതിപ്പോ എന്തിനാ ഇപ്പൊ പറയുന്നേ എന്നാണോ ? ഇന്ന് അതു പോലെ മറ്റാരെങ്കിലും മരിച്ചോ എന്നാണോ ..? പറയാം .
2015 സെപ്റ്റംബർ രണ്ടിന് ആ ചുവന്ന കുപ്പായക്കാരൻ ലോകത്തിന് വലിയ മുന്നറിയിപ്പ് നൽകിയാണ് അവന്റെ ലക്ഷ്യ സ്ഥാനത്തേക്ക് അവൻ കടന്നു ചെല്ലുന്നത് . ആ ദിവസം മീഡിയകളുടെ ഉള്ളിൽ ചെന്നായയുടെ തോലണിഞ്ഞ മനുഷ്യത്വം മറ നീക്കി പുറത്തു കടന്നു . മാധ്യമങ്ങൾ വല്ലാതെ കണ്ട് ആ കുഞ്ഞിനെ ഉപയോഗിച്ചു , അല്ല അവർ വിലപിച്ചു . അതിന് ശേഷം എന്തുണ്ടായി ? പണ്ടെങ്ങോ കേട്ട പിന്നീട് പലപ്പോഴും കേട്ട് തഴമ്പിച്ച ഒരു വാചകം ഇപ്പോൾ ഓർമിക്കുമ്പോൾ കൗതുകം തോന്നുന്നു , അതു കൊണ്ട് ഇവിടെ പരമർശിക്കാം . ‘നായേടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും അത് നിവരുകയില്ല’ (ഏതാണ്ട് ഇങ്ങനെ ആണെന്ന് തോന്നുന്നു) . പക്ഷെ നായയുടെ വാല് നിവർന്നാലും നിവർന്നില്ലേലും നമുക്കെന്ത് നേട്ടം ? കോട്ടം ? . എന്നാൽ നമുക്ക് കോട്ടം തട്ടുന്ന ഒരു ഗൗരവമായ കാര്യത്തെ കുറിച്ച് സംസാരിക്കണം , അത് അഭയാർഥികളെ കുറിച്ചാണ് . ഈ പദപ്രയോഗത്തിൽ യഥാർത്ഥത്തിൽ വലിയ അബദ്ധം പിണഞ്ഞ് കിടപ്പുണ്ട് . ഈ കാണുന്ന ലോകം ആരുടേതാണ് ? , ആർക്കുള്ളതാണ് ? , ജീവിക്കാൻ ഉപകരിക്കില്ലെങ്കിൽ പിന്നെ എന്തിന് കൊള്ളാം ? , മഷി തീർന്ന പേന പോലെ ചവട്ടുകൊട്ടയിലെ കൂമ്പാരത്തിന് ഉയരം കൂട്ടാൻ ഒരു സഹായി , അത്ര തന്നെ . മനുഷ്യന് ജീവിക്കാനുള്ള ഇടമല്ലേ യഥാർത്ഥത്തിൽ ഈ ഭൂമി , ആ ഭൂമിയിൽ ജീവിക്കാൻ അർഹത ഇല്ലാത്ത ഒരു കൂട്ടം ജനങ്ങൾ എങ്ങനെയാണ് ഉത്ഭവിക്കുന്നത് . അങ്ങനെ നോക്കുമ്പോൾ ഇവിടെ ആരാണ് അഭയാർഥികൾ അല്ലാത്തത് . പക്ഷെ ഈ വാദങ്ങളെ ഒക്കെ നോക്കി 26 മില്യൺ ജീവനുകൾ ദയനീയമായി ചിരിക്കുന്നുണ്ടാകും . എന്നാൽ ഇതൊന്നും നമ്മെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന തരത്തിൽ നാം നിശബ്ദരായി ഭുജിച്ചും ഭോഗിച്ചും ജീവിതത്തെ പ്രാപിക്കുന്നു .
ഇനി ഇന്നത്തെ മ്യാന്മാറിലേക്ക് എത്തിനോക്കാം . പ്രക്ഷുബ്ധമായ നഗരങ്ങൾ , സമാധാനമെന്തെന്ന് മറന്നു പോയ തെരുവോരങ്ങൾ , വിശ്രമം മറന്നു പോയ സമര നേതാക്കൾ . ഇവർ അല്പം മുന്നേ വരെ ശാന്തരായിരുന്നു , ഇവർ പതിവുകളിൽ ക്രമക്കേട് കാണിക്കാത്തവരായിരുന്നു , ഇവരുടെ നാട്ടിലെ ഒരു പറ്റം ജനങ്ങൾ നിർദാക്ഷീണ്യം കോല ചെയ്യപ്പെട്ടിരുന്നു , ജീവനോടെ കുഴിച്ച് മൂടപ്പെട്ടിരുന്നു , അഗ്നിക്കിരയാക്കപ്പെട്ടിരുന്നു . ഇതൊന്നും നിങ്ങളെ അലട്ടിയിരുന്നില്ല , പ്ലക്കാർഡുകളേന്തിയ സമര ധ്വനികൾ തെരുവിലെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നില്ല . എന്നാൽ രംഗം മാറി , ഇന്ന് ആ ജനത മുഴുവൻ തെരുവുകളിലാണ് അഭയം പ്രാപിക്കുന്നത് , അഭയാർഥികളായി കഴിയുന്നത് .
ഇനി എന്തിന് ഈ കാര്യം ഇപ്പോൾ സംസാരിക്കുന്നു എന്ന് പറയാം . 1898 ജനുവരി 25 ന് വില്യം റാണ്ടൾഫ് ഹീർസ്റ് അദ്ദേഹം അദ്ദേഹത്തിന്റെ പത്ര പ്രവർത്തകൻ ഇവിടെ അക്രമങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു ഇനി എനിക്ക് മടങ്ങാമല്ലോ എന്ന് ചോദിക്കുമ്പോൾ റാണ്ടൾഫ് പറയുന്നത് “You furniture the pictures and I'll furniture the war” , "നിങ്ങൾ ചിത്രങ്ങൾ നിർമിക്കൂ, ഞാൻ യുദ്ധം നിർമിക്കാം” . ഹീർസ്റ് എന്ന പത്ര വ്യാപാരി ഇവിടം മുതൽ പുതിയ ട്രെൻഡ് നിർമിക്കുകയായിരുന്നു . എല്ലായിടങ്ങളിലും ട്രെൻഡുകൾ വലിയ ചലനം സൃഷ്ടിക്കും , ഈ കാലത്തെ വാർത്താ മാധ്യമങ്ങളിൽ നാം കണ്ടു വരുന്ന മാറ്റങ്ങൾ എന്താണ് , ജെ സി ബി യിൽ ഇരുന്ന് വാർത്ത വായിക്കുന്ന , പൂരത്തിലെ ആനയോടൊപ്പം നിന്ന് വാർത്ത വായിക്കുന്ന പത്ര പ്രവർത്തകനെ യാണ് . ഇത് 24 ന്യൂസ് ചാനൽ കൊണ്ട് വന്ന ട്രെൻഡ് മറ്റു ചാനലുകളും പിന്തുടരേണ്ടി വരികയാണ് , അത് പോലെ ഹീർസ്റ് നെ പിന്തുടരേണ്ടി വന്നു പിന്നീട് വന്ന വാർത്താ മാധ്യമങ്ങൾക്ക് മുഴുവൻ ഈ പാത നിലനിൽപ്പിന്റെ പോരാട്ടമായി മാറി . അങ്ങനെ പിന്നീട് ഇത് ഒരു ബിസിനസ്സ് മേഖലയായി മാറി . ഒരുപാട് ലാഭം കൊയ്യാവുന്ന , ഭരണ കർത്താക്കളുടെ ഇഷ്ട തോഴന്മാരാകാനുള്ള ഒരു മേഖലയായി ഇത് മാറി . വിദ്യാഭ്യാസം ഇവിടെ (ഇന്ത്യയിൽ) ബിസിനസ്സ് ആയി മാറിയത് പോലെ . അതോടെ അവയുടെ കൂട്ടിൽ നിന്നും പല ചേരുവകളും തേഞ്ഞു പോയി , പലതും പുതുതായി ചേർക്കപ്പെട്ടു . തേഞ്ഞതിൽ പ്രധാനമുള്ളതായും പ്രധാപമുള്ളതും ‘ധർമ്മം’ ആയിരുന്നു . അത് നഷ്ടപ്പെട്ടതോടെ പിന്നീട് കടന്ന് വന്നതാണ് ‘വിദ്യാർത്ഥി അധ്യാപികയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും’ , ‘കുളിക്കരയിൽ നിന്നും നടി ചെയ്തതെന്ത്’ പോലുള്ള തലതെറിച്ച തലക്കെട്ടുകൾ . അവിടം മുതലാണ് മൊത്ത കച്ചവടമായി ചൂടുള്ള വാർത്തകൾ വിറ്റഴിക്കപ്പെട്ട് തുടങ്ങുന്നത് . ഭരണാധികാരികൾ മുഖ്യ വിഷയങ്ങളിൽ നിന്നും മുഖം തിരിച്ച് കളയുമ്പോൾ ഭരണകർത്താക്കളെ വിഷയത്തിന്റെ ഗൗരവം ഉണർത്തുന്നതിന് പകരം ഭരണ വൃത്തത്തിന്റെ കുഴലൂത്തുകാരായി മാറിയതിനും ‘യെല്ലോ ജേർണലിസ’ ത്തിന്റെ ചരിത്ര പഴക്കം തന്നെ ആണ് . ആയതിനാൽ ഇന്ന് അഭയം തേടി അലയുന്നവരെ തേടി പത്രപ്രവർത്തകൻ അലയേണ്ടി വരുന്നില്ല , പക്ഷെ ഇന്നും ആഴക്കടലുകളിൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങളുടെ കഥ ആർത്തിരമ്പി വരുന്ന തിര മാലകൾക്ക് പറയാനുണ്ടാകും . പ്രഭാതത്തിൽ മത്സ്യം തേടി വരുന്ന മുക്കുവാന്മാരോട് പറയാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടാകും ആ തിര , പക്ഷെ തിരയുടെ ഭാഷ അറിയാത്ത മുക്കുവൻ അവയെ അവഗണിക്കുന്നു . തിരയെ പ്രണയിക്കുന്ന വള്ളങ്ങളെ അവ വൃണപ്പെടുത്തുന്നു . അതു കൊണ്ടാകാം ഇന്നും കടൽ നിരപ്പിലൂടെ വിറച്ചു മാത്രം വള്ളങ്ങൾ ചലിക്കുന്നത് . ഇനി പത്ര മാധ്യമങ്ങളെ ആശ്രയിച്ചിരിക്കാൻ ഒക്കില്ല , ഉയരേണ്ടത് വാക്കുകളാണ് അല്ലാതെ പാഴ് ശബ്ദങ്ങളല്ല .


💝
ReplyDelete🤩😍
Delete🥰😍
ReplyDelete