ഡിജിറ്റൽ യുഗത്തിലെ വെർച്വൽ ബീങ്
കുഞ്ഞ് കരയുന്നു , ഏട്ടൻ ഇൻസ്റ്റാഗ്രാം ഫീഡിൽ തള്ള വിരൽ കൊണ്ട് അഭ്യാസം കാട്ടുന്ന തിരക്കിലാണ് . കിളി വാതിലിലൂടെ പുറത്തെ വശ്യ മനോഹാരിത ആസ്വദിക്കാൻ കണ്ണും നട്ട് ഇരുന്നു . മുഖം മൂടി അണിഞ്ഞ ആളുകളെ അല്ലാതെ , ചീറിപ്പായുന്ന വാഹനങ്ങളല്ലാതെ , മറ്റൊന്നും എന്റെ കണ്ണിലുടക്കിയില്ല . അല്ല മറ്റൊന്നും അവിടെ എങ്ങും ഉണ്ടായിരുന്നില്ല . ഏട്ടനും അമ്മയും മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ പാവം കൊച്ചനുജൻ ഇരുണ്ട ലോകത്തിൽ പിറന്ന് പോയതിൽ ഖേദിക്കുന്നുണ്ടാകും . കുട്ടിക്കഥകളും കളിയും ചിരിയുമായി വളരേണ്ടവൻ കാണുന്നത് ഉറക്കിൽ നിന്നും ഇരു കണ്ണുകളും അടച്ച് കണി കാണാൻ പോകും പോലെ ഫോണിലേക്ക് കൃത്യമായി കൈകളെ കൊണ്ട് നിർത്തി നയനങ്ങൾ തുറന്ന് എഴുന്നേൽക്കുന്ന മുതിർന്നവരെയാണ് . ഇങ്ങനെ വളരുന്നവൻ ഫോൺ എടുത്തു കളിക്കുമ്പോൾ അവരുടെ മാതാപിതാക്കളോട് ഈ സോ കോൾഡ് ഉപദേശി കാരണവന്മാർ ചിലക്കും “ കുട്ടിക്ക് ഫോൺ കൊടുത്ത് ഇപ്പോഴേ ശീലിപ്പിച്ചു , എന്താണ് അവന്റെയൊക്കെ ഒരു ഇത് . ഞാൻ ഈ പ്രായത്തിൽ ഫോൺ കണ്ടിട്ടെന്നെ ഇല്ല” . ഈ വീമ്പിളക്കുന്നവരോട് ഒന്ന് ഓർമിപ്പിക്കട്ടെ , ഒരു കുട്ടി വളരുന്നത് അവന്റെ ഇട്ടാവട്ടങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ടാണ് , അല്ലാതെ ജനിക്കുമ്പോൾ തന്നെ പ്രോഗ്രാം ചെയ്യപ്പെട്ട കമ്പ്യൂട്ടർ പോലെ എല്ലാം കുത്തി നിറക്കപ്പെട്ടവനായിട്ടല്ല അവൻ ജനിക്കുന്നത് . അവന്റെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും വീട്ടുകരിൽ നിന്നും അവൻ സഹവാസിക്കുന്ന എല്ലാ ഓരോരുത്തരിൽ നിന്നും അവൻ പ്രോഗ്രാം ചെയ്യപ്പെടുകയാണ് .
ഇവിടെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് , എന്തെന്നാണോ ? കേട്ടോളൂ , ജനിച്ചു വീണ് കുട്ടികളിൽ നിന്നും നമുക്ക് ഒരു പ്രത്യേക ഊർജം ലഭിക്കാറുണ്ട് ,അല്ലെ അവരോടൊത്ത് ചിലവഴിക്കുന്ന സമയങ്ങൾ ആനന്ദ ദായകമായി നമുക്ക് അനുഭവപ്പെടാറുണ്ട് , കാരണം അവരിൽ നമുക്കെല്ലാം ഉണ്ടായിരുന്ന പിന്നീട് നഷ്ടപ്പെട്ട ഒരു അമൂല്യ മുത്തുണ്ട് ‘നിഷ്കളങ്കത’ അതാണ് അവരിലെ പ്രോഗ്രാമിങ്ങിന് മുന്നേ ഉള്ള അവസ്ഥ എങ്കിൽ പതിയെ അവരിൽ നാം ആസ്വദിച്ച പലതും നമുക്ക് അലോസരമായി തോന്നിതുടങ്ങും , കാരണം അവൻ ജീവിതം കളങ്കിതരായ ജന വിഭാഗത്തിൽ ജീവിക്കുന്നതോടെ ആരും അറിയാതെ ആ കുട്ടി പ്രോഗ്രാം ചെയ്യപ്പെടുകയാണ് . ഇനി മടങ്ങി വരാം , അപ്പൊ ഉണരുമ്പോൾ തന്നെ മൊബൈൽ ഇൽ കുത്തി കളിക്കുന്ന അമ്മയുടെയും അച്ഛന്റെയും ഇടയിൽ വളരുന്ന കുട്ടി എങ്ങനെ മൊബൈലിന് അടിമപ്പെടാതിരിക്കും .
ഇനി ഈ കാലഘട്ടത്തിലെ കുട്ടികളിൽ എന്തു കൊണ്ട് മാനസിക സമ്മർദവും , വിഷാദ രോഗവും മൂർച്ഛിക്കുന്നത് ? ആലോചിച്ച് നോക്കിയിട്ടുണ്ടോ . പോട്ടെ നമ്മുടെ വീട്ടിലും ഉണ്ടല്ലോ ചെറിയ മക്കൾ , അവർ ഒരു ദിവസം ചുരുങ്ങിയത് എത്ര നേരം സന്തോഷം എന്തെന്ന് അനുഭവിക്കുന്നുണ്ട് ? വീട്ടിൽ മറ്റു കുട്ടികൾ ഇല്ലാത്തവരെങ്കിൽ പിന്നെ കൂടുതൽ പറയേണ്ടതില്ല , അവൻ മുഴു സമയവും ടാബിൽ മിക്കി മൗസോ , ഡോറ ബുജിയോ , ബിഗ് ഹീറോ 6 ഓ ഒക്കെ കണ്ട് ബുദ്ധി പണയം വെച്ച് ഇതൊക്കെയാണ് ജീവിതം എന്നും മനസ്സിലാക്കി മുന്നോട്ട് പോകും . ഇനി ഒരു കുട്ടി എത്ര സമയം അവന്റെ അച്ഛനോടൊപ്പവും അമ്മയോടൊപ്പവും ചിലവഴിക്കുന്നുണ്ട് എന്ന കണക്കെടുത് നോക്കാം , ശരാശരി 2 മണിക്കൂർ സമയം ചിലവഴിക്കുന്നുണ്ടാകുമോ ? വളരെ അപൂർവം ആയി ഉണ്ടാകാം . സാമീപ്യം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ശാരീരകമായ സാമീപ്യം മാത്രമല്ല ശരീരവും ആത്മാവും സമ്മിശ്രമായി അടുത്തിരിക്കുന്ന സമയം എത്ര ആണെന്നാണ് ഞാൻ ചോദിച്ചതിന്റെ സാരം .
ഇംഗ്ലീഷിൽ മനുഷ്യന് ‘ഹ്യൂമൻ ബീങ്’ എന്നൊരു പദം ഉണ്ട് ,സമൂഹ ജീവി എന്ന് അതിനെ മലയാളീകരിക്കാം . അത് അർത്ഥമാക്കുന്നത് പോലെ തന്നെ സമൂഹവുമായി ഇടപെടുന്ന ഒരു ജീവിയാണ് മനുഷ്യൻ എന്ന രൂപത്തിലാണ് . എന്നാൽ ഇന്ന് ഒരു മനുഷ്യൻ എവിടെയാണ് സമൂഹവുമായി ഇടപെടുന്നത് . ഈ ഇടക്ക് എനിക്കുണ്ടായ ഒരു അനുഭവം ഞാൻ പറയാം . എന്റെ കോളജിലെ ഒരു വിദ്യാർഥി എനിക്ക് വാട്സാപ്പിൽ ഒരു മെസ്സേജ് ഫീഡ് ചെയ്തു , അങ്ങനെ പരിചയമായി . ഞാൻ അയാളെ കാണാൻ നേരിട്ട് പോയി വാട്സ്ആപ്പിലെ പരിചയത്തിന് പുറത്തു ഞാനൊരു ചിരി കാണിക്കയായി നൽകി , മറുത്തൊന്ന് ചിരിക്കാനുള്ള മനസ്സ് പോലും കാട്ടാതെ അവൻ നടന്നകന്നു . നേരിയ വിഷമത്തോടെ ഞാൻ അവിടെ ഇരുന്നു , ബോർ അടി മാറ്റാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ നേരത്തെ കണ്ടവൻ എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നു . ഞാൻ അത്ഭുത പരതന്ത്രനായി താടിക്ക് കയ്യും കൊടുത്ത് ഇരുന്നു പോയി . ഈ സംഭവത്തിന് ശേഷം എനിക്ക് ഒരു ആശയം ഉദിക്കുകയുണ്ടായി ഇങ്ങനെയുള്ള ‘ജീവികളെ’ എങ്ങനെ നേരത്തെ പറഞ്ഞ ഹ്യൂമൻ ബീങ് ആയി പരിഗണിക്കാൻ ഒക്കും ? അതു കൊണ്ട് അവരെ വേറെ ഒരു പദം കൊണ്ട് വേർതിരിക്കാൻ ഞാൻ ശ്രമിച്ചു , ‘വെർച്വൽ ബീങ്’ . ഒരുകാര്യം പറഞ്ഞു കഴിഞ്ഞാൽ നാം അപ്പുറത്തുള്ളവന്റെ കണ്ണിലേക്ക് നോക്കുമായിരുന്നു , അവൻ ഞാൻ പറഞ്ഞത് ഇഷ്ടമായോ ഇല്ലയോ എന്ന് അറിയാൻ വേണ്ടി . പക്ഷെ ഇന്ന് ആ ഒരു സ്പേസ് നമ്മിൽ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നു . ഒരാൾ ടെക്സ്റ്റ് ചെയ്യുമ്പോൾ ഇത് മറ്റെയാളെ വ്രണപ്പെടുത്തുന്നുണ്ടോ ഇല്ലേ എന്നൊന്നും നമുക്കറിയേണ്ടതില്ലതായി ,ജനങ്ങൾ ഇതുമായി വളരെ യൂസ്ഡ് ആയി എന്നതാണ് ഖേദകരം . ഒരേ വീട്ടിലെ കുടുംബക്കാർ വാട്സാപ്പിൽ ഗ്രൂപ്പ് തുടങ്ങുന്നു , പിന്നീട് സംസാരം മുഴുവനും അതിലേക്ക് ഗതി മാറി സഞ്ചരിക്കുന്നു . ഇതിന്റെ ഭവിഷ്യത്ത് പലർക്കും ഇന്നും മനസ്സിലായിട്ടില്ല . ‘കണ്ണിന്റെ വില അറിയാൻ കണ്ണില്ലാത്തവനോട് ചോദിക്കണം എന്ന് പണ്ട് മുതലേ നാം കേൾക്കുന്നതാണ് ’ , അതിനോട് കൂടെ ചേർത്ത് വായിക്കപ്പെടേണ്ട ഒന്നുണ്ട് അത് ‘അടുപ്പത്തിന്റെ വില അറിയാൻ ഇടക്കെങ്കിലും അകന്ന് പോയി നോക്കണം’ , അടുപ്പത്തിന്റെ വില അറിയാൻ മനഃപൂർവം അകന്ന് നിൽക്കണം എന്നർത്ഥമാക്കിയല്ല , മറിച്ച് അകലുമ്പോൾ മാത്രമേ അയാൾ എത്ര മേൽ നമുക്ക് അടുത്തവരായിരുന്നെന്ന് മനസിലാകുകയുള്ളൂ എന്ന് ചുരുക്കം. അത് കൊണ്ടാകുമല്ലോ മരിച്ച മൃത ശരീരത്തോട് അത്ര മേൽ ആത്മ ബന്ധം നമുക്ക് തോന്നുന്നത് . എന്നാൽ സാങ്കേതിക വിദ്യ വളർന്ന് പന്തലിച്ച് നമ്മുടെ പത്തിരുപത് തലമുറക്ക് ജീവിച്ച് പോകാനുള്ള തലത്തിലേക്ക് വളർന്ന് പന്തലിച്ചപ്പോൾ എല്ലാരും വളരെ അടുത്തായി , കുടുതെന്നാൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും തൊലിയുടെയും ഇടയിലെത്ര അടുപ്പമോ അത്രയും അടുത്തു മനുഷ്യർ പരസ്പരം . പക്ഷെ പണ്ട് കണ്ടിരുന്ന സ്നേഹ ഗീതങ്ങൾ കേൾക്കാനില്ല (ആത്മാവുകൾ തമ്മിലെ സ്നേഹ ഗീതം) . പകരം അടിയും തമ്മിൽ പരിയലും കുശുമ്പും , അസൂസയും ഒരു കെട്ട് പരദൂഷണവും . ഇതിനെല്ലാം കാരണം നമുക്ക് അത്യാവശ്യമായ സാമൂഹിക അന്തരീക്ഷത്തെ നാം കാറ്റിൽ പറത്തി , അകലങ്ങളില്ലാത്ത ജീവിത സമുച്ചയം കെട്ടിപ്പടുത്തു , ആ കെട്ടിപ്പടുത്ത സമുച്ചയത്തിന്റെ തറ കാലങ്ങളായി നമ്മുടെ പൂർവികർ മെതിച്ചും കിളച്ചും രൂപം കൊടുത്ത ബൃഹത്തായ സമൂഹ നിർമതിയുടെ മുകളിലാണെന്ന യാഥാർഥ്യം നാം വിസ്മരിച്ച് പോകുന്നു . അവിടം മനുഷ്യ സങ്കൽപ്പം തല കീഴ്മേൽ മറിയുന്നു .
*********
സഫ്വാൻ ഹസ്സൻ
കണ്ണൂർ



Ooooh poliii
ReplyDeleteUshaar
ReplyDelete❤️
Delete𓅓
ReplyDeleteThis comment has been removed by the author.
ReplyDelete👍👍👍
ReplyDelete❤️
Deleteഉഷാറായിക്ക്ണ്...
ReplyDeleteഎനിക്കുമുണ്ടായിട്ടുണ്ട് അത്തരം അനുഭവങ്ങൾ... 🤭
Vertual Beings
❤️
Deleteഅടിപൊളി 🌹
ReplyDelete❤️
Delete❤️
ReplyDelete