രക്തസാക്ഷികൾക്കൊരു തുറന്ന കത്ത്
തളച്ചിടപ്പെട്ട ചതുരശ്രത്തിനുള്ളിൽ നിന്ന് കൊണ്ട് നമുക്കൊരു യാത്ര പോകാം . വെടിയൊച്ചകൾ കൊണ്ട് ഭീതിതമായ പാലസ്റ്റീനിലേക്ക് . എന്തു കൊണ്ട് പാലസ്റ്റീൻ എന്ന ചോദ്യ ശരം വരുന്നതിന് മുന്നേ അവിടുത്തെ നിരങ്ങളിലൂടെ നടന്ന് അത്തറിന്റെ നറുമണം നുകർന്ന് നമുക്ക് സന്ധ്യാ നേരം ആസ്വദിക്കാം . നിരത്തിലൂടെ ചീറിപ്പായുന്ന വാഹങ്ങൾക്ക് വേണ്ടി ഞാൻ തിരഞ്ഞു നോക്കി , ഒറ്റപ്പെട്ട വാഹനങ്ങളല്ലാതെ മറ്റൊന്നും കാണുന്നില്ല . അടുത്തു കൂടെ നടന്നു നീങ്ങിയ ചെറുപ്പക്കാരനോട് ഇതേ കുറിച്ച് അറിയാവുന്ന അറബിയിൽ ആംഗ്യ ഭാഷയുടെ സഹായത്തോടെ ചോദിച്ചു നോക്കി . “ അൽ യൗം കുല്ലു സക്കർ , ക്ലോസ്” , എന്റെ കണ്ടം അറബി കേട്ട് മനസ്സിലായത് കൊണ്ടാവും എനിക്ക് മനസ്സിലാകാൻ മുറിയൻ അറബിയിൽ ‘ഇന്നിവിടെ ഹർത്താൽ ആണെന്ന്’ പറഞ്ഞൊപ്പിച്ചത് . ഇന്ധന വില വർധനവോ , വാതക വില വർധനവോ ആയിരിക്കില്ല ഇതിന്റെ പ്രേരകം എന്നൂഹിക്കാൻ ഉള്ള മിടുക്കൊക്കെ എനിക്കുണ്ടായിരുന്നു . കഥകളിലും വാർത്തകളും ഒക്കെ കേട്ടറിഞ്ഞിട്ടുള്ള സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പരിണിത ഫലമാകും ഇന്ന് ആ നഗരത്തിന് വിശ്രമം അനുവദിച്ചു നൽകിയത് . എന്തായാലും നഗരം ആനന്ദ തുന്തിലയായ് ആ ദിനത്തെ ആശ്ലേഷിക്കുന്നുണ്ടാകും . അങ്ങിങ്ങായി മിന്നി മായുന്ന സൈനിക വാഹനം എന്റെ മനസ്സിൽ ഭീതിയുടെ തീ നാളം ഇട്ടു കൊണ്ടാണ് മുന്നോട്ട് ഗമിച്ചതെന്ന് തോന്നുന്നു , സായാഹ്ന സവാരി അവസാനിപ്പിച്ച് റൂമിലേക്ക് മടങ്ങാനുള്ള ത്വര ക്രമാദീതമായി ഉയർന്നു കൊണ്ടിരുന്നു . മടക്ക വഴിയിൽ പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടം എന്റെ കണ്ണിനെ പിടിച്ചു കുലുക്കി . അൽപ നേരം അവിടേക്ക് കണ്ണും നട്ട് ചിന്തയിൽ മുഴുകിയിരുന്നു . തന്റേതെന്ന് പറയാൻ ഒരു വാതിൽ പോലും ആ വീടിന് ഉണ്ടായിരുന്നില്ല . ആകെ ഉണ്ടായിരുന്നത് എവിടെ നിന്നോ കളഞ്ഞ് കിട്ടിയ ഒരു പരുക്കൻ വിരി ആണ് . സന്ധ്യാ നേരം എന്നും അടിച്ചു വീശാറുള്ള മന്ദ മരുതനിൽ പാതി തുറന്ന വിരി , വിരിയോട് ചേർന്നു നിന്ന ബാലനെ പരിചയപ്പെടുത്തിത്തന്നു . ആ പിഞ്ചു ബാലൻ ഞാനെന്ന സങ്കൽപ്പം അതിർ വരമ്പുകൾ ഭേദിച്ച് മുന്നോട്ട് നീങ്ങി . അവിടെ ഞാൻ ഭീമാകാരനായ സൈനികനെയും തലയിൽ പാലസ്റ്റീൻ യുവത ധരിക്കുന്ന തട്ടം വരിഞ്ഞു മുറുകിയ ഒരു യുവാവിനെയും കണ്ടു , അവർ പരസ്പരം ആക്രമണത്തിലേർപ്പെടുമെന്ന ബോധ്യം എന്നെ മുറിക്കുള്ളിലേക്ക് പ്രവേശിപ്പിച്ചു . ഉയർന്നു കേൾക്കുന്ന വെടിയൊച്ചകളിൽ നിന്നും ബോംബിന്റെ പേടിപ്പെടുത്തുന്ന ഒച്ചയിൽ നിന്നും അഭയം പ്രാപിക്കാൻ ഞാനെന്റെ ഇരു കൈകളും കാതുകളിൽ അമർത്തിപിടിച്ചു , പക്ഷെ ആ ശബ്ദങ്ങൾ ഞാൻ പടുത്ത വേലിയും കടന്ന് എന്റെ ഉള്ളിൽ പ്രതിധ്വനികളോടെ കൂടെ ചെന്ന് പതിച്ചു . ഓരോ പ്രഭാതവും ഉണരുന്ന വെടിയൊച്ചകൾ പിന്നെ ശീലമായിത്തുടങ്ങി . വെടിയൊച്ചകളില്ലാതെ ഉണരുക എന്നത് അസാധ്യമായി , പിന്നീടങ്ങോട്ട് വെടിയൊച്ചകൾ കേൾക്കാനായി വൈകുന്നേര കാറ്റിനെ കാത്തു നിൽക്കുക പതിവായി , ആ വിരി ഒന്നു നീങ്ങി വെടിയുണ്ടകൾ പായുന്നത് കാണാൻ . ചിന്ത വീണ്ടും ആ ബാലന്റെ രൂപത്തിൽ എന്നെയും കൂട്ടി ദൂരങ്ങൾ താണ്ടി . പക്ഷെ പോയപ്പോഴേക്കും എന്റെ മുറിയുടെ കവാടത്തിനരികിലെത്തിയിരുന്നു ഞാൻ .
ഇനി തളച്ചിടപ്പെട്ട മുറിയുടെ പുറത്തേക്ക് ഒന്ന് കണ്ണോടിക്കാം , നടന്നു നീങ്ങുന്ന വൃദ്ധന്മാർ , കുഞ്ഞുങ്ങൾ , സ്ത്രീകൾ , യുവാക്കൾ . എല്ലാവരും മനസ്സമാധാനത്തോടെ നടന്നു നീങ്ങുന്ന . ദൈവത്തിന്റെ സ്വന്തം നാടെന്ന അവകാശ വാദം ഉയർത്തിപ്പിടിക്കുമ്പോഴും ദൈവം വെറുക്കുന്ന പല കാര്യങ്ങളും ചെയ്യാൻ മുൻപന്തിയിലാണ് ഈ നാട്ടുകാർ . അപ്പോഴും നാട് ദൈവത്തിന്റേതല്ലാതായി മാറുന്നില്ലാലോ കാരണം പാപം ചെയ്യുന്നത് നാട്ടു വാസികൾ അല്ലെ .? അതിൽ നാടെന്തു പിഴച്ചു ? . എന്ത് തന്നെ ആയാലും നാം ഭയക്കേണ്ടിയിരിക്കുന്നു . നമുക്ക് പരിചിതമല്ലാതിരുന്ന പലതും നമ്മിൽ കുടിയേറി കൂടു കെട്ടി താമസം ആരംഭിച്ചിരിക്കുന്നു , അവൾ മിക്കതും നമുക്കപതാണ് . പണ്ട് ഒരു പദ്യം സ്കൂളിൽ പഠിച്ചത് ഓർമ വരുന്നു
മാവേലി നാടു വാണിടും കാലം..
മനുഷ്യരെല്ലാരും ഒന്നു പോലെ..
ഇതായിരുന്നു നമ്മുടെ നാട് . ജാതിയുടെ യോ മതത്തിന്റെയോ പേരിൽ ജനങ്ങളെ വേർതിരിച്ചു കാണാതെ , മാനുഷിക പരിഗണനയിൽ മാത്രം ഊന്നി നിന്നു കൊണ്ട് പ്രവർത്തിച്ച സമൂഹം . അതു കൊണ്ട് തന്നെ ആയിരിക്കും കേരളം ദൈവത്തിന്റെ ഇഷ്ട നാടായി മാറിയത് . എന്നാൽ കാലം അതിന്റെ സർവോപരി ശക്തിയും സ്വരൂപിച്ച് കുതിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുടെ സംസാകാരവും അലിഞ്ഞില്ലാതാവുന്നുവോ എന്ന ഭയം നമ്മെ അലട്ടേണ്ട വിഷയമാണ് .
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മന്സൂറിന്റെ മൃത ശരീരം അതിലേക്ക് വെളിച്ചം വീശുന്നുണ്ട് . അതിന് മുന്നേ പൊലിഞ്ഞു പോയ ജീവനുകളുടെ ബലികുടീരം ആ വെളിച്ചത്തെ ശക്തിപ്പെടുത്തുന്നു . രാഷ്ട്രീയ പ്രേരിത കൊലപാതകം എന്ന് കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നു . എല്ലാത്തിന്റെയും മീതെ രാഷ്ട്രീയം ആണെന്ന ചിന്ത എത്രത്തോളം അപകടകാരിയാണെന്ന് ഇപ്പോൾ മനസ്സിലാക്കാൻ എളുപ്പമാണ് . അണികളെ ബലിയാടുകളാക്കി കണ്ണീര് വിറ്റു വോട്ടു പിടിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം . അതു കൊണ്ട് തന്നെ ഒരു രാഷ്ട്രീയ പാർട്ടികൾക്കും നിന്റെ ജീവനെ പണയപ്പെടുത്തി കൊടുക്കരുത് . കാരണം നീ അവരിലെ ഒരാൾ മാത്രമാണ് . അടുത്ത മരണം വരെ മുതക്കണ്ണീരൊലിപ്പിച്ച് വിലപിക്കാനുള്ള അതു കഴിഞ്ഞാൽ നിന്റെ മുകളിൽ കാക്കകൾ വന്ന് വിസർജ്യം തള്ളുന്ന മാലിന്യ കൂമ്പാരമായി നീ മാറും . അപ്പോഴും നിന്റെ കുടുംബം കലങ്ങിയ കണ്ണുകളുമായി ആ ഭീതിതമായ നാളുകളിലെ നടുക്കം മാറാതെ ജീവിതം തള്ളി നീക്കുന്നുണ്ടാകും . നിന്റെ നേതാക്കൾ അപ്പോഴും ചുളിവുകൾ നിവർന്ന കുപ്പായത്തിനു വേണ്ടി അലമാരയിൽ തിരയുന്നുണ്ടാവും .
*****************
സഫ്വാൻ ഹസ്സൻ
കണ്ണൂർ
#CPIM #LDF #IUML #POLITICALMURDER



ആനുകാലികമായി വളരെയധികം പ്രസക്തിയാർജ്ജിച്ച എഴുത്ത്.
ReplyDeleteGreat
ReplyDelete